മഹാനവമി സമ്മേളനം
കുമാര .ഭവ്യ കൃഷ്ണ, കുമാരി ഹരിണി ധര്മരാജ് എന്നിവരുടെ ഈശ്വര പ്രാര്‍ത്ഥനയോടെ
ആരംഭിച്ച സമ്മേളനം,
സുപ്രസിദ്ധ തെന്നിന്ത്യന്‍
ചലച്ചിത്രതാരം കലൈമാമണി ശ്രീ. ഡല്‍ഹി ഗണേഷ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
ഉപസഭ ട്രഷേരെര്‍ എസ്. ജനാര്‍ദ്ദനന്‍ ഊഷ്മളമായ സ്വാഗതം ആശംസിച്ചു
ചടങ്ങില്‍ ശ്രീമതി. തങ്കം ഗണേശന്‍, സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. പി. എസ്. രാമന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് .ശ്രീ, എസ്. എസ്. അയ്യര്‍, കോട്ടയം ജില്ല പ്രസിഡന്റ്, ശ്രീ എച്ച്. രാമനാഥന്‍ , ജില്ല
സെക്രട്ടറി .ശ്രീ. എസ്. ശങ്കര്‍, ജില്ല ട്രഷേരെര്‍ ശ്രീ.
ജി. സുഭാഷ്, സംസ്ഥാന കമ്മറ്റി അംഗം
ശ്രീ. കെ. വെങ്കിടാച്ചലം,വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റും, ഉപസഭ വനിതാ വിഭാഗം പ്രസിഡന്റുമായ ശ്രീമതി. സുധാ കൃഷ്ണന്‍, വനിതാ വിഭാഗം കോട്ടയം ജില്ല പ്രസിഡന്റ് ശ്രീമതി ജാനകി
ആനന്ദരാം, ഉപസഭ യുവജന വിഭാഗം പ്രസിഡന്റ്
മാസ്റ്റര്‍. രാഹുല്‍ കൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ നാലു വിശിഷ്ട വെക്തികളെ ആദരിച്ചു.
ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി നിയോഗിക്കപ്പെട്ട ശ്രീ. ദാമോദരന്‍ പോറ്റിക്ക് ഉപസഭാ പ്രസിഡന്റ് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു, പൊന്നാട അണിയിച്ചു ഉപഹാരം നല്‍കി ആദരിച്ചു.
സഭയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ട്രഷേരെര്‍, ജില്ല പ്രസിഡന്റ് എന്നി നിലയില്‍ സേവനം അനുഷിച്ച ശ്രീ .എസ്. എസ്. അയ്യര്‍
അദ്ധേഹത്തിന്റെ പ്രവര്‍ത്തന മേഖലയായ ചാര്‍ട്ടേഡ് അക്കൗണ്ട്‌ന്റായി 50 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയത്തില്‍ വെച്ചൂര്‍ ഉപസഭ
പൊന്നാട അണിയിച്ചു മോമെന്ടോ നല്‍കി
ആദരിച്ചു.
ജയ് ഹിന്ദ് T V യില്‍ Pq\nbÀ------ IDOL റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം
നേടിയ കുമാരി വര്‍ഷയെയും വെച്ചൂര്‍
ഉപസഭ പൊന്നാട ചാര്‍ത്തി
മോമെന്ടോ നല്‍കി ആദരിച്ചു.
ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും സഭാ പ്രവര്‍ത്തക ര്‍ പൊന്നാടയും മോമെന്ടോവും നല്‍കി
ആദരിച്ചു.
എസ്.എസ് എല്‍
.സി പരീക്ഷയില്‍ കണക്കു വിഷയത്തില്‍ ഉയര്‍ന്ന
മാര്‍ക്ക് മേടിക്കുന്ന വിദ്യാര്‍ത്ഥിക്ക് മനപ്പാട്ട് മഠം സുബ്രമണ്യന്‍ അദ്ധേഹത്തിന്റെ പിതാവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡ് കിഷോര്‍ നാരായണന്‍ കരസ്ഥമാക്കി.
വിശിഷ്ട അഥിതികളായ ശ്രീ ഡല്‍ഹി ഗണേഷിനും, ശ്രീമതി തങ്കം ഗണേശനും
ഉപസഭയുടെ ഉപഹാരമായി വാസ്തു വിളക്കും, വസ്ത്രങ്ങളും, താംബൂലവും യഥാക്രമം ഉപസഭ പ്രസിഡന്റും, ഉപസഭ വനിതാ വിഭാഗം
പ്രസിഡന്റും സമ്മാനിച്ചു.
ഉപസഭ സെക്രട്ടറി ശ്രീ.
രാജേഷിന്റെ കൃതഞതയോടുകൂടി സമ്മേളനം സമങ്ങളം അവസാനിച്ചു.
ചലച്ചിത്ര താരം ശ്രീ ഡല്‍ഹി ഗണേഷ് അഭിനയിച്ച സിന്ധു
ഭൈരവിയിലെ ഗാനം കുമാരി വര്‍ഷ ആലപിച്ചത് സദസിനു ഏറേ ഹൃദ്യമായി.