2012, മാർച്ച് 30

കേരള ബ്രാഹ്മണ സഭ , വെച്ചൂര്‍ ‍ ഉപസഭയുടെ 6 -ാമത് മാസ പൊതുയോഗം 2012 മാര്‍ച്ച്‌ 25 നു കണവള്ളി മഠത്തില്‍ വെച്ച് നടന്നു

കേരള ബ്രാഹ്മണ സഭ , വെച്ചൂര്‍ ‍ ഉപസഭയുടെ 6 -മത് മാസ പൊതുയോഗം 2012 മാര്‍ച്ച്‌ 25 നു കണവള്ളി മഠത്തില്‍ വെച്ച് നടന്നു. ഗോമതി രാമന്‍ നിവാസില്‍ ശ്രീമതി ജയമണിയുടെ ‍ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ വെച്ചൂര്‍ ഉപസഭ പ്രസിഡന്റ്‌ Dr .എ.എച്ച് .സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിശിഷ്ട ആദിതികളായി കോട്ടയം ജില്ല ഭാരവാഹികളായ , ജില്ല പ്രസിഡന്റ്‌ ശ്രീ. എച്ച്. രാമനാഥന്‍, ജില്ല സെക്രട്ടറി ശ്രീ. എസ് .ശങ്കര്‍ ജില്ല ട്രഷരേര്‍ ശ്രീ. ജി. സുഭാഷ്‌, എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ ഉപസഭ ട്രഷരേര്‍ ശ്രീ ജനാര്‍ദ്ദനന്‍ സ്വാഗതം ആശംസിച്ചു.

വെച്ചൂര്‍ ഉപസഭയുടെ ചിരകാല അഭിലാഷമായ ഒരു ആസ്ഥാന മന്ദിരം നിര്മിരക്കുന്നതിലെക്കായി ആവിഷ്കരിച്ച പദ്ധതിയായ "ഒരടിമണ്ണ് പദ്ധതി" യുടെ ഫണ്ട്‌ വിതരണം കണവള്ളി മഠം ശ്രീമതി. സുബ്ബലക്ഷ്മി അമ്മാള്‍ സഭക്ക് അനുവദിച്ചുതന്ന സ്ഥലത്തിന്റെ വിലയില്‍ ബാക്കി കൊടുക്കേണ്ട തുക യോഗത്തില്‍ വെച്ച് , മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുംമായ ശ്രീ എം.പി. കൃഷ്ണ അയ്യേര്‍ നല്‍കി .ജില്ല പ്രസിഡന്റ്‌ ശ്രീ എച്ച്. രാമനാഥന് കണവള്ളി മഠം ശ്രീമതി സുബ്ബ ലക്ഷ്മി അമ്മാളെ പൊന്നാട അണിയിച്ചു ആദരിച്ചു. ജില്ല സെക്രട്ടറി ശ്രീ എസ് .ശങ്കര്‍ ബ്രാഹ്മണ സഭയുടെ പ്രതീകാത്മകമായ പൂര്ണ കുംഭം ആലേഖനം ചെയ്ത മൊമേന്ടോ നല്‍കി.


വെച്ചൂര്‍ ഉപസഭ മേടിച്ച വസ്തുവിന്റെ ആധാരം കണവള്ളി ശ്രീമതി. സുബ്ബലക്ഷ്മി അമ്മാള്‍ പക്കല്‍ നിന്നും, വെച്ചൂര്‍ ഉപസഭ പ്രസിഡന്റ് Dr .എ.എച്ച് .സുബ്രമണ്യന്‍ ഔദ്യോഗികമായി മേടിച്ചു.

സഭക്ക് ഈ വസ്തു മേടിക്കാന്‍ മുന്കൈിയെടുത്ത മുന്‍ ഭാരവാഹികളായ, മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുംമായ ശ്രീ എം..പി. കൃഷ്ണ അയ്യേര്‍, മുന്‍ സെക്രട്ടറിയും ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറിയുമായ കെ.ആര്‍. വെങ്കിടെശ്വരന്‍ എന്നിവര്ക്ക് സഭയുടെ പേരില്‍ ഉപസഭ പ്രസിഡന്റ്‌ നന്ദി രേഖപ്പെടുത്തി.


ശ്രീരാമനവമി

സഭയുടെ ഈ വര്ഷത്തെ ശ്രീരാമ നവമി പൂജ 31 മാര്ച്ച് ‌ 2012 ( 18 മീനം 1187 ) ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് രുഗ്മിണി കല്യാണമണ്ഡപത്തില്‍ വെച്ച് ശ്രീരാമനവമി പൂജ വെച്ചൂര്‍ ഉപസഭ വൈദീക ആചാര്യനായ ശ്രീ ശങ്കര വാധ്യാരുടെ കാര്മികത്തില്‍ നടക്കുന്നതാണ്.

" വിഷുകൈനീട്ടം ബ്രാഹ്മണ സഭക്ക് “

കേരള ബ്രാഹ്മണ സഭ സംഘടനാ തലത്തില്‍ വളരെ കരുത്താര്ജിച്ചു കഴിഞു,
എങ്കിലും സാമ്പത്തികമായി പുരോഗതി നേടിയാല്‍ മാത്രമേ പ്രവര്ത്തിന മേഖലയില്‍ വിജയം കൈവരിക്കാനാവൂ, ഈ യാഥാര്ത്ഥ്യം എല്ലാ അംഗങ്ങളും മനസ്സിലാക്കി ഈ വരുന്ന വിഷു ദിവസം "വിഷുകൈനീട്ടം ബ്രാഹ്മണ സഭക്ക്" എന്ന ജനസമ്പര്ക്ക പരിപാടിയിലൂടെ സഭക്ക് നല്ല സംഖ്യ സമാഹരിക്കാന്‍ സഭാ പ്രവര്ത്ത്കര്‍ ഉപസഭയുടെ എല്ലാ വീടുകളിലും സന്ദര്ശനം നടത്തും. എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.

സഭയുടെ മൂനാമത് ലക്കിഡിപ്പില്‍ ലക്ഷ്മിനിവാസ്, പുത്തെന്‍വേലി മഠം, ആലക്കാട്ടു മഠം എന്നി ഗൃഹങ്ങള്‍ക്ക് സമ്മാനം ലഭിച്ചു. വിജയികക്ക് ജില്ല ട്രഷരേര് ശ്രീ. ജി സുഭാഷ്‌ സമ്മാനദാനം നിര്‍വഹിച്ചു

ശാന്തിമന്ത്രത്തോടെ യോഗം സമങ്ങളം പര്യവസാനിച്ചു