2012, ജൂൺ 26

കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭയുടെ വാര്‍ഷീക ആഘോഷം


കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭയുടെ വാര്‍ഷീക ആഘോഷം (AGM ) 2012 മെയ്‌ 13  നു രുഗ്മിണി കല്യാണ മണ്ഡപത്തി ല്‍ വെച്ച് നടന്നു. കോട്ടയം ജില്ല ഭാരവാഹികളായ ജില്ല സെക്രട്ടറി ശ്രീ ശങ്കര്‍,  ജില്ല ട്രഷറ ര്‍ ശ്രീ ജി, സുഭാഷ്‌, സംസ്ഥാന എക്സികുട്ടി മെമ്പര്‍ ശ്രീ കെ . വെങ്കിടാചലം എന്നിവ ര്‍ പങ്കെടുത്തു.

കുളത്തായി മഠം  കുമാരി ഹരിണിയുടെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍  വെച്ചൂ ര്‍ ഉപസഭ പ്രസിഡന്റ്‌  Dr എ.എച്ച് . സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു.  
വിഷുകൈനീട്ടം കേരള ബ്രാഹ്മണ സഭക്ക്  എന്ന ജനസമ്പര്‍ക്ക പരിപാടി യുടെ ഭാഗമായി  വിഷു ദിവസമായ ഏപ്രില്‍ 14  നു  സഭാംഗങ്ങളി ല്‍ നിന്നും വിഷുക്കൈനീട്ടം ബോക്സില്‍ സമാഹരിച്ച തുക  ജില്ല ട്രഷറര്‍ക്ക് കൈമാറി.

തുടന്നു നടന്ന ആശംസാ പ്രസംഗങ്ങളി ല്‍   ജില്ല സെക്രട്ടറി ശ്രീ ശങ്കര്‍,
ജില്ല ട്രഷറ ര്‍ ശ്രീ ജി, സുഭാഷ്‌, സംസ്ഥാന എക്സികുട്ടി മെമ്പര്‍ ശ്രീ.കെ.വെങ്കിടാചലം, വനിതാ വിഭാഗം വൈസ് പ്രസിഡന്റ്‌ ശ്രീമതി ശാരദ വെങ്കിടാചലം, യുവജന സഭ പ്രസിഡന്റ്‌  മാസ്റ്റ ര്‍ ; രാഹു ല്‍  കൃഷ്ണ ന്‍,  
ശ്രീ. കെ .എസ് നാരായണ അയ്യര്‍ എന്നിവ ര്‍ പ്രസംഗിച്ചു.  വെച്ചൂര്‍ ഉപസഭയുടെ പ്രവര്‍ത്ത നങ്ങളില്‍ ജില്ലാ സെക്രെട്ടറിയും ജില്ലാ ട്രഷറരും സന്തോഷം പ്രകടിപ്പിച്ചു.

യുവജന സഭയുടെ മാതൃദിന പ്രത്യേക പരിപാടികളും നടന്നു.
ശാന്തി മന്ത്രത്തോടെ യോഗം സമംഗളം പര്യവസാനിച്ചു






 

കേരള ബ്രാഹ്മണ സഭ, കോട്ടയം ജില്ല സമ്മേളനവും വാര്ഷീക പോതുയോഗവും 2012 ജൂലൈ 22 നു ഞായര്‍ ഉച്ചക്ക് 2 നു

കേരള ബ്രാഹ്മണ സഭ , കോട്ടയം ജില്ല  സമ്മേളനവും വാര്ഷീക പോതുയോഗവും 2012 ജൂലൈ 22 നു ഞായര്‍  ഉച്ചക്ക് 2 നു  ഏറ്റുമാനൂര്  ബ്രാഹ്മണ സമൂഹ മഠത്തില്‍ നടക്കുന്നു .